ആയോധന വിദ്യകളിലും ആയുര്‍വ്വേദ, പാരമ്പര്യ, ഒറ്റമൂലി ചികിത്സകളിലുമൊക്കെ അതിനിപുണയായ
മാങ്ങാപറമ്പിലെ 'പൊന്നി'യെന്ന ഒരു സ്ത്രീ ഇവിടെ ജീവിച്ചിരുന്നു. പൊന്ന്യമ്മായി എന്നാണ്
നാട്ടുകാര്‍ ബഹുമാനപുരസ്സരം അവരെ വിളിച്ചിരുന്നത്. അറിവുകള്‍ പരസ്പരം കൊള്ളുകയും കൊള്ളുകയും
ചെയ്തിരുന്നു അക്കാലത്ത് വടക്കുനിന്നും ഒരു യോഗി പൊന്ന്യമ്മായിയുടെ കളരിയിലെത്തുകയും
ഏറെക്കാലം താമസിക്കുകയും ചെയ്തിരുന്നുവത്രെ. അക്കാലത്ത് ചാത്തന്‍ക്കാട്ട് തറയില്‍ പറത്തിലെ
'നൊട്ടി'യെന്ന വന്ദ്യവയോധികയായ ഭക്ത ചെറിയ ഒരമ്പലത്തില്‍ സുബ്രഹ്മണ്യനേയും, കാളിയേയും
പൂജിച്ച് വരുന്നത് യോഗിയുടെ ശ്രദ്ധയില്‍ പെട്ടു. ശ്രീസുബ്രഹ്മണ്യന്റേയും കാളിയുടേയും
ഉപാസകനായ യോഗി 'നൊട്ടി'യമ്മായിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പൂജാദികര്‍മ്മങ്ങള്‍
സ്വയം ഏറ്റെടുക്കുകയും സ്വന്തം ജീവിതം അതിനായി സമര്പ്പി ക്കുകയും ഇവിടെത്തന്നെ സമാധിയടയുകയും
ചെയ്തുവെന്നാണ് ഐതിഹ്യം.
ഭൂലോക വൈകുണ്ഠമെന്നറിയപ്പെടുന്ന ഗുരുവായൂരിന്‍റെ പ്രന്തപ്രദേശങ്ങളില്‍ ശേവ, വൈഷ്ണവ ദേവസാന്നിദ്ധ്യമുള്ള
ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. പ്രളയ പയോധിയില്‍ നിന്നും തീരത്തണഞ്ഞ വിഷ്ണുവിഗ്രഹം ഗുരുവും
വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ച ഇടമാണു ഗുരുവായുപുരം അഥവ ഗുരുവായൂര്‍. അതിനു ചുറ്റുമുള്ള
പ്രാദേശിക ക്ഷേത്രങ്ങളില്‍ എന്തുകൊണ്ടും ചരിത്ര പരമായി പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമത്രേ
ശ്രീ കാളികുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.


ഗുരുവായൂരില്‍ നിന്നും നാലു കിലോമീറ്റര്‍ വടക്കുമാറി കോട്ടപ്പടി എന്ന സ്ഥലത്താണു ഈ
ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടപ്പടിക്കും ചരിത്രങ്ങളേറെയുണ്ട്. കോഴിക്കോട് സാമൂതിരിയുടെ
സാമന്ത രാജാവായ പുന്നത്തൂര്‍ രാജാവിന്റെ കോട്ട ഇവിടെയാണു. ഇപ്പോഴത്തെ ആനത്താവളം. കോട്ടയുടെ
പടയാണു പിന്നീട് 'കോട്ടപ്പടി' യായി രൂപാന്തരപ്പെട്ടത്. തൊട്ടപ്പുറത്ത് ഇളയ തമ്പുരാന്റെ
എട്ടുകെട്ടുണ്ട്. അതിന്റെ പടിയാണു ഇന്നത്തെ 'തമ്പുരാന്പ ടി' പല സ്ഥലനാമങ്ങളിലും ചരിത്ര
സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്. സത്യാന്വേഷകനായ ഒരു ചരിത്ര കുതുകിയ്ക്ക് ഇതെല്ലാം
എളുപ്പം വായിച്ചെടുക്കാവുന്നതേ യുള്ളൂ. ഗുരുവായൂരിനു തൊട്ട് കിടക്കുന്ന ചൂല്പ്പുറം
'ശൂലപുരവും' ഇരിങ്ങപ്പുറം 'ഇരംഗപുരം' അഥവ 'രംഗപുരവും' ആയിരുന്നു. ഇപ്പോള്‍ സ്വാഭാവികമായും
ഒരു സന്ദേഹമുണരാം. ഇരംഗപുരമോ അതെന്ത്? ശ്രീരംഗപുരവും രംഗപുരവും നാം കേട്ടിട്ടുണ്ട്.
രാവിനെ ഇരവെന്നും രവിയെ ഇരവിയെന്നും ലങ്കയെ ഇലങ്കയെന്നും വിളിക്കാമെങ്കില്‍ രംഗപുരം
ഇരംഗപുരമായിക്കൂടെ? പഴയ കാലത്തെ നമ്മുടെ തമിഴ് സ്വാധീനത്തെയാണു ഇതു കാണിയ്ക്കുന്നത്.
ഇത്രയും പറഞ്ഞത് കാളികുളം ക്ഷേത്രം നിലകൊള്ളുന്ന ദേശത്തിന്‍റേയും പരിസരത്തിന്‍റേയും ചരിത്ര
പ്രാധാന്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടാനാണു. കാട്ടുപാടത്തിനടുത്താണു കാളികുളം ക്ഷേത്രം.
കാടു വെട്ടിത്തെളിയിച്ചുണ്ടാ ക്കിയാതാകണം കാട്ടു പാടം. പണ്ടിവിടം മുഴുവന്‍ കാടാണെന്നതിനു
ഉപോല്ബചലകമായി കാടുകളുടെ ഒരു നിര തന്നെ നിരത്താനുണ്ട്. ചാവക്കാട് (ചാവുകാട്), കോട്ടേക്കാട്
(കോട്ട വക കാട്- രാജവംശത്തില്‍ തീപ്പെട്ടവരെ സംസ്‌ക്കരിക്കുന്ന സ്ഥലമായിരിക്കണം), ചാത്തന്‍
കാട്, കാച്ചനേം കാട് (കാശ്യപന്‍ കാട് എന്നതത്രേ മൂലം), കാട്ടിലെ പറമ്പ്, പിള്ളക്കാട്,
ഞമണേങ്കാട്, കപ്ല്യേങ്കാട്, വടക്കേകാട് തുടങ്ങി സ്ഥല നാമങ്ങള്‍ ഇനിയും കണ്ടെത്താനാകും.
'പളനിയില്‍ പകുതി കളനി, കളനിയില്‍ പകുതി കാളികുളം' എന്നൊരു ചൊല്ലു തന്നെയുണ്ട് പളനി
തമിഴ്‌നാട്ടിലുള്ളൊരു സ്ഥലമാണത്രേ. കാളികുളം നമ്മുടേതു തന്നെ കാരണം പണ്ടൊക്കെ തമിഴ്‌നാട്ടിലും
കേരളത്തിലുമുള്ള സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ നിന്ന് കാവടികളുമേന്തി സംഘം ചേര്‍ന്നത്
പരശ്ശതം തീര്ത്ഥാ ടകര്‍ പളനിമല കയറി ശ്രീമുരുക ദര്ശശനത്തിനെത്താറുണ്ടായിരുന്നു അക്കാലത്ത്
പളനി ക്ഷേത്രത്തില്‍ കാളികുളം കാവടി സംഘം എത്തിചേര്ന്നി ട്ടുണ്ടോ എന്ന് വിളിച്ചുചോദിക്കുമായിരുന്നുവത്രേ.
പളനിയിലെ പഴയ രേഖകളില്‍ കാളികുളം പരാമര്ശിക്കപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.
എന്തിനേറെ, തൊട്ടടുത്തുള്ള താനപറമ്പ് ക്ഷേത്രത്തിന്റെ ഉല്പ്പനത്തിയുമായി കാളികുളത്തിനു
ബന്ധമുണ്ട്. കേരളത്തിന്റെ നീതിന്യായവിധി കളില്‍ ഏറെ ശ്രദ്ധേയമായ 1956ലെ 'കാവടിക്കേസിലെ'
കേന്ദ്രബിന്ദു കാളികുളം ക്ഷേത്രമാണെന്നു പറയുമ്പോള്‍ പ്രസ്തുത ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യം
നമുക്കൂഹിക്കാ വുന്നതേയുള്ളു. കള്ളന്മാരും കൊള്ളക്കാരും ഒക്കെയുള്ള കാട്ടുപാടത്തെ കള്ളമുക്ക്
തെളിയിച്ച് ഒരമ്പലം തീര്‍ത്തു എന്ന് 'കാളികുളങ്ങരെ ദേവിദാസന്‍' എന്ന കവി 'കാളികുളങ്ങരെ
ഭഗവതീസ്ഥവം' എന്ന കൃതിയില്‍ പറയുന്നുണ്ട്. 'പറത്തില്‍ കുടുംബ' ത്തിന്റേതായിരുന്ന ഈ
ക്ഷേത്രം ഇന്നിപ്പോള്‍ തദ്ദേശീയരുടെ സഹായസഹകരണങ്ങളോടെ നിത്യനിദാനങ്ങള്‍ നടത്തിപോരികയും
നാള്ക്കു്നാള്‍ വര്ദ്ധിച്ചുവരുന്ന ഭക്തജനങ്ങള്ക്ക്മ ഐശ്വര്യവും അഭിവൃദ്ധിയും പ്രധാനം
ചെയ്തുകൊണ്ട് നിലകൊള്ളുകയും ചെയ്യുന്നുവെന്നുള്ളത് സന്തോഷകരമായ കാര്യം തന്നെയാണു. ഇത്രയും
ഒരാമുഖമായി പറഞ്ഞുവെ ന്നേയുള്ളൂ കാളികുളത്തിന്റെ ഐതിഹ്യവും ചരിത്രവും വസ്തുതകളുമൊക്കെ
വിശദമായി തുടര്ന്നു വരുന്ന അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്നതായിരിക്കും. കോട്ടപ്പടി
മെയിന്‍ റോഡ് ജംഗ്ഷനില്‍ നിന്ന് പൊന്നാനി റൂട്ടില്‍ 'മിലന്‍ ഓഡിറ്റോറിയത്തിനു' മുന്നില്‍
വലത്തോട്ട് പോകുന്ന റോഡ് 1കിലോമീറ്ററോളം ചെന്നാല്‍ കാളികുളം പറമ്പായി . ശ്രീ സുബ്രഹ്മണ്യന്റേയും
ദേവിയുടേയും പ്രതിഷ്ഠകള്ക്കുള പുറമേ ശ്രീ കാളികുളം മുത്തപ്പന്റെ സമാധിയും ഇവിടത്തെ
പ്രത്രേകതയാണെന്നു മാത്രമല്ല അഭീഷ്ഠ സിദ്ധിക്ക് മുത്തപ്പന്റെ അനുഗ്രഹാശിസ്സുകള്‍ ഭക്തജനങ്ങള്‍ക്ക്
അനുഭവഭേദ്യമായിട്ടുള്ളതുമാണു.